കാട്ടാന ഭീതി ഒഴിയാതെ മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റ്
കാട്ടാന ഭീതി ഒഴിയാതെ മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റ്

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിലിറങ്ങിയ കാട്ടാനകള്‍ കൃഷിനാശം വരുത്തി. ദിവസം കഴിയുന്തോറും മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുമൃഗശല്യം വര്‍ധിച്ചുവരുന്ന സ്ഥിതിയാണുള്ളത്. മുമ്പ് പടയപ്പയെ പോലുള്ള ഒറ്റയാന്‍മാരായിരുന്നു ജനവാസ മേഖലയിലിറങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാട്ടാനകള്‍ കൂട്ടമായെത്തുന്ന സാഹചര്യമുണ്ട്. മഴക്കാലത്തുപ്പോലും മൃഗങ്ങള്‍ കാടിറങ്ങുന്നതാണ് മേഖലയിലുള്ളവരുടെ ആശങ്ക. വേനല്‍ കനക്കുന്നതോടെ മേഖലയില്‍ വീണ്ടും കാട്ടുമൃഗശല്യം രൂക്ഷമാകാനാണ് സാധ്യത.
What's Your Reaction?






