ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എഐസിസി അംഗം ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തമാക്കുന്നതിന് വേണ്ടിയുള്ള മിഷന്‍ 2025 പരിപാടിയുടെ ഭാഗമായാണ് ബ്ലോക്ക് മണ്ഡലം തല പുനസംഘടന നടന്നുവരുന്നത്. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, മുന്‍ ഡിസിസി പ്രസിഡന്റുമാരായ അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, നേതാക്കളായ ജോര്‍ജ് ജോസഫ് പടവന്‍, ജെയ്സണ്‍ കെ ആന്റണി, എം ഡി അര്‍ജുനന്‍, കെ ബി സെല്‍വം, അഡ്വ. കെ കെ മനോജ്, സി എസ് യാശോധരന്‍, മനോജ് മുരളി, മിനി സാബു, നിതിന്‍ ലൂക്കോസ്, ജോണി ചീരാംകുന്നേല്‍, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, പി എം ഫ്രാന്‍സിസ്, സാജു കാരക്കുന്നേല്‍, ഷാജി വെള്ളംമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.