ഇടുക്കി: അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവം 19 മുതല്‍ അടിമാലി ഗവ. ഹൈസ്‌ക്കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 79 സ്‌കൂളുകളില്‍ നിന്നായി 3500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 8 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സോമന്‍ ചെല്ലപ്പന്‍, ജനറല്‍ കണ്‍വീനര്‍ കെ സേതുകുട്ടി, ട്രഷറര്‍ ആനിയമ്മ ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി ഓഫീസര്‍ ബിനോയി കെ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.