അണക്കര അമ്പലമേട്ടില്‍ തോട്ടത്തില്‍നിന്ന് ഏലക്ക മോഷ്ടിച്ച 3 പേര്‍ അറസ്റ്റില്‍
അണക്കര അമ്പലമേട്ടില്‍ തോട്ടത്തില്‍നിന്ന് ഏലക്ക മോഷ്ടിച്ച 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: അണക്കര അമ്പലമേട്ടിലെ ഏലത്തോട്ടത്തില്‍നിന്ന് ശരം മുറിച്ചെടുത്ത് ഏലക്ക മോഷ്ടിച്ച 3 പേര്‍ അറസ്റ്റിലായി. അണക്കര സ്വദേശികളായ മനോജ് ശിവന്‍, രതീഷ് ഭാസ്‌കരന്‍, അനില്‍ അച്ചന്‍ കുഞ്ഞ് എന്നിവരെയാണ് വണ്ടന്‍മേട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 27നാണ് ഇവര്‍ മോഷണം നടത്തിയത്. 50,000 രൂപയുടെ പച്ചഏലക്ക മോഷണംപോയിരുന്നു. കൂടാതെ, പുരയിടത്തിലെ വേലിയും നശിപ്പിച്ചു. സ്ഥലമുടമയുടെ പരാതിയില്‍ അമ്പലമേട്ടില്‍നിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. എസ്എച്ച്ഒ: എ ഷൈന്‍കുമാര്‍, എസ്‌ഐ ബിനോയി എബ്രഹാം, എഎസ്‌ഐ ജെയിംസ് ജോര്‍ജ്, സിപിഒമാരായ പ്രശാന്ത് മാത്യു, ആര്‍ ജയ്‌മോന്‍, സിബി സി കെ, രാജേഷ് പി.ആര്‍. തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?






