വണ്ടിപ്പെരിയാറില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി
വണ്ടിപ്പെരിയാറില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഐസിഡിഎസിന്റെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം കിങ്ങിണിക്കൂട്ടം 2025 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലെ 65 അങ്കണവാടികളില്‍ നിന്നായി 200ലേറെ കുട്ടികള്‍ പങ്കെടുത്തു. അഴുത ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ പ്രതിഭ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തിങ്കള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്കുമാര്‍, അഴുത അഡീഷണല്‍ സിഡിപിഒ മിനിമോള്‍ എം എസ്, പഞ്ചായത്ത് സെക്രട്ടറി മധുമോഹന്‍, പഞ്ചായത്തംഗം ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ശ്രീദേവി എന്‍ ആര്‍, പ്രവീണ ബി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






