ഇടുക്കി: മേരികുളം സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന കട്ടപ്പന ഉപജില്ലാ കലോത്സവ നഗരിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ശ്രദ്ധ നേടുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികള്‍ രചന ചിത്രങ്ങളാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത്. കേരളത്തിലെ പരമ്പരാഗത കലകള്‍, പക്ഷികള്‍, പ്രകൃതിയുടെ മനോഹാരിത തുടങ്ങിയവയാണ് ചിത്രങ്ങളില്‍ ഏറെയും.