കെപിപിഎ ജില്ലാ കമ്മിറ്റി വാര്‍ഷിക പൊതുയോഗം ചെറുതോണിയില്‍
കെപിപിഎ ജില്ലാ കമ്മിറ്റി വാര്‍ഷിക പൊതുയോഗം ചെറുതോണിയില്‍

ഇടുക്കി: കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ചെറുതോണിയില്‍ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കെപിപിഎ ജില്ലാ പ്രസിഡന്റ് പി.ഐ. തങ്കച്ചന്‍ അധ്യക്ഷനായി. ജില്ലാ പൊലീസ് അഡീഷണല്‍ എസ്പി കെ ആര്‍ ബിനു മുഖ്യപ്രഭാഷണം നടത്തി. കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ കെ ജോസ്, പൊലീസ് സൊസൈറ്റി പ്രസിഡന്റ്് അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍ എന്‍ സുശീല തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന വാര്‍ഷിക തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റായി കെ വി വിശ്വനാഥന്‍, സെക്രട്ടറിയായി ടി കെ വാസു, ട്രഷററായി കെ പി മത്തായി എന്നിവരെയും 18 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
What's Your Reaction?






