മേപ്പാറ അങ്കണവാടിയില്‍ ശിശുദിനാഘോഷം
മേപ്പാറ അങ്കണവാടിയില്‍ ശിശുദിനാഘോഷം

ഇടുക്കി: കാഞ്ചിയാര്‍ മേപ്പാറ അങ്കണവാടിയില്‍ ശിശുദിനാഘോഷവും വര്‍ണകൂടിന്റെ ഉദ്ഘാടനവും നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാധാമണി കെ.കെ., സ്‌നേഹ സേവ്യര്‍, എഡിഎസ് പ്രസിഡന്റ് വൈദേഹി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






