കട്ടപ്പന നഗരസഭ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നു
കട്ടപ്പന നഗരസഭ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നു

ഇടുക്കി: കട്ടപ്പന നഗരസഭ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നു. കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ നഗരസഭ അനുവദിച്ച താല്‍ക്കാലിക ഓട്ടോ സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് വ്യാപാരി വ്യവസായി സമിതി, ബസ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. കൂടാതെ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായി ബൈപാസ് റോഡുകള്‍ പ്രയോജനപ്പെടുത്തുന്നതിന് സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ പ്രതിനിധികളായ എം.സി.ബിജു, സിജു ചക്കുംമൂട്ടില്‍, ഷാജി പാറക്കടവ്, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.കെ. തോമസ് എന്നിവരും പൊലീസ്, വില്ലേജ്, പി.ഡബ്ലി.യു.ഡി. ഉദ്യോഗസ്ഥരും ഓട്ടോറിക്ഷ തൊഴിലാളികളും പങ്കെടുത്തു. യോഗത്തിനു ശേഷം പുതിയ സമിതിയംഗങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ സന്ദര്‍ശനവും നടത്തി.
What's Your Reaction?






