കട്ടപ്പനയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി
കട്ടപ്പനയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

ഇടുക്കി: കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ അണക്കര രാജാക്കണ്ടം കൊട്ടാരക്കുന്നേല്‍ സുധീഷി(29)നെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇടുക്കിക്കവലയിലെ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി മടങ്ങിയ 65കാരിയെ പിന്തുടര്‍ന്ന യുവാവ് ഒന്നര പവന്‍ തൂക്കമുള്ള മാലയും രണ്ടുഗ്രാം തൂക്കമുള്ള ലോക്കറ്റും കഴുത്തില്‍നിന്ന് പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ കട്ടപ്പന എഎസ്പി രാജേഷ്‌കുമാറും സംഘവും നഗരത്തിലുടനീളം നടത്തിയ തെരച്ചിലില്‍ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടുമാസം മുമ്പ് അണക്കര ഐഎംഎസ് കോളനിയിലെ വീട്ടില്‍നിന്ന് രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച കേസിലും ഇയാളെ പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






