അന്തര്‍ സംസ്ഥാന ചന്ദനമാഫിയ സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍: 55 കിലോ ചന്ദനം പിടിച്ചെടുത്തു
അന്തര്‍ സംസ്ഥാന ചന്ദനമാഫിയ സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍: 55 കിലോ ചന്ദനം പിടിച്ചെടുത്തു

ഇടുക്കി: അന്തര്‍സംസ്ഥാന ചന്ദനമോഷണസംഘത്തിലെ 5 പേര്‍ കൂടി വനപാലകരുടെ പിടിയിലായി. ചെരുവിളപുത്തന്‍വീട് ബിജു അജികുമാര്‍(44), സഹോദരന്‍ എസ് ഷിബു(40), തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 484ല്‍ സച്ചു ബാബു(25) എന്നിവരെ തിങ്കളാഴ്ച രാവിലെയും ഇവരില്‍ നിന്ന് ലഭിച്ചവിവരത്തെ തുടര്‍ന്ന് ചോറ്റുപാറ കളത്തില്‍ ബാബു ജോസഫ്(61), രാമക്കല്‍മേട് തെള്ളിയില്‍ ഹസന്‍ കുഞ്ഞ്(57) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഗണാര്‍ കാറും 55 കിലോ ചന്ദനവും പിടിച്ചെടുത്തു. സന്യാസിയോടയില്‍ ചന്ദനമരം വെട്ടിക്കടത്തിയ കേസില്‍ ഇവര്‍ ഒളിവിലായിരുന്നു. മുഖ്യപ്രതികളിലൊരാളായ ചോറ്റുപാറ സ്വദേശി കണ്ണന്‍(ലഗീരന്‍ 35) കര്‍ണാടകയിലേക്ക് കടന്നതായാണ് വിവരം. ഷിബുവിന്റെ വീട്ടില്‍ ചന്ദനമരം ഒരുക്കുന്നതിനിടെ ഉടുമ്പന്നൂര്‍ ചെരുവുപറമ്പില്‍ സുനീഷ് ചെറിയാന്‍(36) പിടിയിലായതോടെയാണ് മാഫിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. 45 കിലോ തൂക്കംവരുന്ന ചന്ദനത്തടിയും ആയുധങ്ങളുമായി സുനീഷിന്റെ പക്കല്‍നിന്ന് കണ്ടെടുത്തിരുന്നു. കേരളത്തില്‍നിന്ന് മോഷ്ടിക്കുന്ന ചന്ദനം തമിഴ്നാട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. കുമളി റേഞ്ച് ഓഫീസര്‍ എ അനില്‍കുമാറും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്.
What's Your Reaction?






