വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ മാര്‍ച്ചും ധര്‍ണയും കട്ടപ്പനയില്‍
വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ മാര്‍ച്ചും ധര്‍ണയും കട്ടപ്പനയില്‍

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ വയനാട്ടിലെ ദുരിതബാധിതരോട് കാണിക്കുന്ന അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ മുണ്ടക്കൈലും ചൂരല്‍ മലയിലും ഉണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അടുത്തുചെന്ന് ഫോട്ടോയെടുക്കാനും പാഴ് വാഗ്ദാനങ്ങള്‍ നല്‍കാനും മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യാതൊരുവിധ കേന്ദ്ര സഹായവും ലഭ്യമാക്കാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നാണ് കെകെ ശിവരാമന്‍ പറഞ്ഞു. കട്ടപ്പന സൗത്ത് ലോക്കല്‍ സെക്രട്ടറി കെ എന്‍ കുമാരന്‍ അധ്യക്ഷനായി. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ജെ ജോയ്‌സ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം തങ്കമണി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍ കുമാരന്‍, പിജെ സത്യപാലന്‍ ,രാജന്‍കുട്ടി, സജി കുന്നുംപുറം, മനു കെ ജോണ്‍, ആനന്ദ് സുനില്‍കുമാര്‍ ,കെ എസ് രാജന്‍ ,കെ ആര്‍ രാജേന്ദ്രന്‍, കെ ആര്‍ സുകുമാരന്‍ നായര്‍, തങ്കമണി സുരേന്ദ്രന്‍ ,സനീഷ്, ഗിരീഷ് , നിഷ ബിനോജ്, സവിത ബിനു, ബെന്നി മുത്തമാകുഴി, വിജയകുമാരി ,കെ കെ സജിമോന്‍ ,ഷാന്‍വി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






