പുളിയന്മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ ചിത്രരചന മത്സരം
പുളിയന്മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ ചിത്രരചന മത്സരം

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണും ശ്രീരാം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുളിയന്മല ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ മത്സരം സംഘടിപ്പിച്ചത്. വണ്ടന്‍മേട് പഞ്ചായത്തംഗം സെല്‍വി ശേഖര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിന്റോ ശശി അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ സാജു, ശ്രീരാം ഇന്‍ഷുറന്‍സ് പ്രതിനിധികളായ പി കെ ശ്രീകുമാര്‍, ഷിജോ പോള്‍, റോട്ടറി ക്ലബ് സെക്രട്ടറി പ്രദീപ് എസ് മണി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് , ജെയിംസ് കെ തുടങ്ങിയവര്‍ സംസാരിച്ചു. റൊട്ടേറിയന്‍ ഷിന്റോ, അജീഷ്, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






