കട്ടപ്പന സ്‌കൂള്‍ക്കവല ബൈപാസ് റോഡില്‍ നടപ്പാതയിലെ സ്ലാബ് തകര്‍ന്ന് അപകട ഭീഷണി
കട്ടപ്പന സ്‌കൂള്‍ക്കവല ബൈപാസ് റോഡില്‍ നടപ്പാതയിലെ സ്ലാബ് തകര്‍ന്ന് അപകട ഭീഷണി

ഇടുക്കി: കട്ടപ്പന സ്‌കൂള്‍ക്കവല ബൈപാസ് റോഡില്‍ സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപം നടപ്പാതയിലെ സ്ലാബ് തകര്‍ന്ന് അപകട ഭീഷണി. കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇവിടെ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മേഖലയില്‍ നാല് സ്‌കൂളുകളും രണ്ട് കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും, സ്വകാര്യ ആശുപത്രിയിലേക്കുള്ള ആളുകളും കാല്‍നടയായാണ് ഇതുവഴി സഞ്ചരിക്കുന്നത്. സ്ലാബ് തകര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാലപ്പഴക്കം ചെന്ന സ്ലാബുകളാണ് പലയിടങ്ങളിലും നിലകൊള്ളുന്നത്. ഏതാനും സ്ലാബുകള്‍ അപകട ഭീഷണിയില്‍ ആയതോടെ അവ നീക്കി പുതിയത് സ്ഥാപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സ്ലാബുകളും നീക്കി പുതിയത് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. കാല്‍നട യാത്രക്കാര്‍ക്ക് പുറമേ വാഹന യാത്രക്കാര്‍ക്കും തകര്‍ന്നുകിടക്കുന്ന സ്ലാബ് അപകടഭീഷണി ഉയര്‍ത്തുകയാണ്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






