ഏലമല പ്രദേശം സുപ്രീം കോടതി ജഡ്‌ജിമാർ സന്ദർശിക്കണം: കിസാൻസഭ
ഏലമല പ്രദേശം സുപ്രീം കോടതി ജഡ്‌ജിമാർ സന്ദർശിക്കണം: കിസാൻസഭ

ഇടുക്കി: സി.എച്ച്.ആർ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്‌ജിമാർ ഏലമല പ്രദേശം സന്ദർശിച്ച് യഥാർത്ഥ വസ്‌തുതകൾ നേരിട്ട് മനസിലാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ സുപ്രീം കോടതിക്ക് കത്തുകൾ അയയ്ക്കുമെന്ന് അ ഖിലേന്ത്യ കിസാൻസഭ നേതാക്കൾ പത്ര സമ്മേളത്തിൽ അറിയിച്ചു. ഇപ്പോൾ ഒരുസം ഘം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കിസാൻസഭ സംസ്‌ഥാന വൈസ് പ്രസിഡൻ്റ് മാത്യു വർഗീസ്, ജില്ലാ സെക്രട്ടറി ടി.സി.കുര്യൻ, കിസാൻസഭ മണ്ഡലം പ്രസിഡൻ്റ് കെ.വി.പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.1822ലെ രാജവിളംബര പ്രകാരം 15720 ഏക്കർ മാത്രമാണ് ഏലമല പ്രദേശം. 1897 ലും തുടർന്ന് 1958 ലും 1987 ലും ഈ കാര്യം ജനകീയ സർക്കാരുകൾ ആവർത്തിച്ച് പ്രഖാപിച്ചിട്ടുണ്ട്. ഏലമല പ്രദേശം രാജകീയ വിളംബരത്തിലെ അതിർത്തികൾ അ നുസരിച്ച് 2.15,720 ഏക്കർ ആണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്‌ഥിതി സംഘടന സുപ്രീം കോടതിയിൽ സമർപ്പിച്ച കേസിന്റെ വി സ്‌താരമാണ് ഇപ്പോൾ നടക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 24 ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഈ പ്രദേശവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ കേസ് കേൾക്കുന്ന സുപ്രീം കോടതി ബെഞ്ച് ഈ പ്രദേശം നേരിട്ട് സന്ദർശി ച്ച് സ്ഥിതിഗതികൾ മനസിലാക്കണമെന്ന് കൃഷിക്കാർ നേരിട്ട് അഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസറ്റീസിന് ആയിരക്കണക്കിന് ജനങ്ങൾ ഈ മാസം 29 മുതൽ കത്തുകൾ അയയ്ക്കുന്ന പ്രക്ഷോഭ പരിപാടി കിസാൻ സഭ ആരംഭിക്കും.ഈ പരിപാടിയിൽ കൃഷിക്കാർ, വ്യാപാരികൾ, തൊഴിലാളികൾ അടക്കമുളള മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് കിസാൻസഭ
നേതാക്കൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ കിസാൻസഭ സംസ്‌ഥാന വൈസ് പ്രസിഡന്റ്റ് മാത്യു വർഗീസ്,ജില്ലാ സെക്രട്ടറി ടി.സി.കുര്യൻ, കിസാൻസഭ മണജലം പ്രസിഡന്റ് കെ.വി.പ്രസാദ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






