തോപ്രാംകുടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
തോപ്രാംകുടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ഇടുക്കി: തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും മുരിക്കാശേരി അല്‍ഫോന്‍സ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് മരിയ ഗൊരേത്തി പള്ളി വികാരി ഫാ. ജോസി പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കണ്ണിലെ ഞരമ്പുകളുടെ തകരാറുകള്‍, കണ്ണിന്റെ പ്രഷര്‍ പരിശോധന,കാഴ്ച തകരാറുകളുടെ പരിശോധന,തിമിര നിര്‍ണയം,കണ്ണുനീരിന്റെ അളവും കണ്ണുനീര്‍ പോകുന്ന വഴിയിലെ തടസ പരിശോധന എന്നിവയാണ് പ്രധാനമായും ക്യാമ്പില്‍ നടത്തിയത്. നേത്ര ശസ്ത്രക്രിയ പോലുള്ള ചിലവേറിയ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുവേണ്ടുന്ന സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുമെന്ന് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.
ഡോ. മിഥു മാത്യു, അലീന, വിജീഷ, മഹേഷ്, കൗണ്‍സിലറായ ജാക്കിലിന്‍, ഫാ. പ്രിന്‍സ് പുളിയാങ്കല്‍, സി. കൊച്ചുറാണി,തോപ്രാംകുടി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡന്റ് സാജു കാരക്കുന്നേല്‍ , അംഗങ്ങളായ മഞ്ജു ബിനോയ്, ജോണ്‍സണ്‍ വെള്ളരിങ്ങാട്ട്, കുഞ്ഞൂഞ്ഞ് മച്ചുകാട്ട്, തങ്കച്ചന്‍ വേണ്ടാനത്ത്, റോയ് തളികപറമ്പില്‍, ഫിലോമിന പറയാംകുഴിയില്‍, മിനി ഈന്തുങ്കല്‍, ലൈസമ്മ താണോലില്‍, ലൂസി മുളകാശേരിയില്‍, ഗ്രേസി പൊടിപാറയില്‍, ആലീസ് കുമ്പിളിവേലില്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
What's Your Reaction?






