കെ കെ തോമസ് എസ് സി അയ്യാദുരൈ അനുസ്മരണ സമ്മേളനം പീരുമേട്ടില്‍
കെ കെ തോമസ് എസ് സി അയ്യാദുരൈ അനുസ്മരണ സമ്മേളനം പീരുമേട്ടില്‍

ഇടുക്കി: മുന്‍ പീരുമേട് എംഎല്‍എയും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ ഐഎന്‍ടിയുസി സ്ഥാപക നേതാവുമായ കെ കെ തോമസിന്റെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എസ് സി അയ്യാദുരൈയുടെയും അനുസ്മരണ സമ്മേളനം പീരുമേട് എബിജി ഹാളില്‍ നടന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ഉദ്ഘാടനം ചെയ്തു. തൊഴിലാളി വര്‍ഗത്തെയും സഹ നേതാക്കളെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയതുകൊണ്ടാണ് ഇരുനേതാക്കളെയും ജനങ്ങള്‍ ഇന്നും അനുസ്മരിക്കുന്നത്. ഹെലിബറിയ കുടിവെള്ള പദ്ധതിയടക്കം പീരുമേട് താലൂക്കില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കിയ നേതാവാണ് കെ കെ തോമസ്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 13 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച നേതാവാണ് എസ് സി അയ്യാദുരൈയെന്നും അഡ്വ. എസ് അശോകന്‍ പറഞ്ഞു. ഐഎന്‍ടിയുസി പ്രസിഡന്റ് അഡ്വ. സിറിയക്ക് തോമസ് അധ്യക്ഷനായി. കെപിസിസി അംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ്, എച്ച്ആര്‍പിഇ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, പീരുമേട് റീജണല്‍ പ്രസിഡന്റ് കെ എ സിദിഖ്. കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിന്റ് ജോര്‍ജ് കുറുമ്പുറം, റോബിന്‍ കാരയ്ക്കാട്ട്, നേതാക്കളായ പി എം വര്‍ക്കി, വെള്ളദുരൈ, പി എം ജോയി, കെ സി സുകുമാരന്‍, എസ് ഗണേശന്‍, കുമാരദാസ്, മുത്തുപ്പാണ്ടി, തോമസുകുട്ടി പുള്ളോലിക്കല്‍, പി എ ബാബു, കെ രാജന്‍, പാപ്പച്ചന്‍ വര്‍ക്കി, പി കെ വിജയന്‍, ഡി രാജു, കുമാര്‍ ദാസ്, പി ടി തോമസ്, രാജു ചെറിയാന്‍, പി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






