ദേശീയ വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം പൈനാവില്‍
ദേശീയ വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം പൈനാവില്‍

ഇടുക്കി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒരുആരോഗ്യപ്രശ്‌നമാണ് വിരശല്യം. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും, പോഷകക്കുറവിനും ഇത് കാരണമാകാറുണ്ട്. ഒരു വര്‍ഷത്തില്‍ 6 മാസത്തെ ഇടവേളകളിലായി രണ്ടുപ്രാവശ്യം സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിരനശീകരണ ഗുളിക നല്‍കുന്നു. ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഖയാസ് വിഷയാവതരണം നടത്തി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ഷൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






