മ്ലാമല പള്ളിപ്പടി പാലത്തിന്റെ കൈവരികള്‍ പുനര്‍ നിര്‍മിക്കണം
മ്ലാമല പള്ളിപ്പടി പാലത്തിന്റെ കൈവരികള്‍ പുനര്‍ നിര്‍മിക്കണം

ഇടുക്കി: മ്ലാമല പള്ളിപ്പടിപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകട ഭീഷണിയുയര്‍ത്തുന്നു. പാലം പുനര്‍ നിര്‍മിക്കുന്നതിന് തുക അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മ്ലാമലയെ രണ്ട് ഹൈവേകളുമായി ബന്ധിപ്പിക്കുന്നതും വെള്ളാരംകുന്ന്-കുമളി, ലാന്‍ഡ്രം പുതുവല്‍ വഴി പാമ്പനാര്‍ എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നതുമായ പാലമാണ് ഇത്. മഴക്കാലങ്ങളില്‍ കര കവിഞ്ഞൊഴുകുന്ന പെരിയാര്‍ നദിയുടെ അപകട സാധ്യത കണക്കിലെടുത്ത് കാല്‍നടയാത്രികരുടെ സുരക്ഷയ്ക്കായാണ് കൈവരികള്‍ നിര്‍മിച്ചത്. ഈ കൈവരികളാണ് തകര്‍ന്നത്. നിലവിലെ പാലത്തില്‍ നിന്ന് ഒമ്പതടി ഉയരത്തിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെയെങ്കിലും കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






