ഹൈറേഞ്ച് മാജിക് ഇല്ല്യൂഷന്‍ 2024 ചേമ്പളത്ത്
ഹൈറേഞ്ച് മാജിക് ഇല്ല്യൂഷന്‍ 2024 ചേമ്പളത്ത്

ഇടുക്കി: വലിയതോവാള റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചേമ്പളം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഹൈറേഞ്ച് മാജിക് ഇല്ല്യൂഷന്‍ 2024 നടന്നു. പ്രശസ്ത മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിപാടി അവതരിപ്പിച്ചത്. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ യുനസ് സിദ്ധിഖ്, ജിജിആര്‍ രാജേഷ്, ഡിസ്ട്രിക്ട് ചെയര്‍മാന്‍ ജെയ്‌സ് മടിക്കാങ്കന്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ജോജോ മരങ്ങാട്ട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി തോട്ടുമാക്കല്‍, സെക്രട്ടറി ബിജോ പി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






