മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം: സഹോദരന്‍ അറസ്റ്റില്‍
മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം: സഹോദരന്‍ അറസ്റ്റില്‍

ഇടുക്കി: മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ സൂര്യയുടെ സ ഹോദരന്‍ വിഘ്‌നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ന്യൂനഗര്‍ സ്വദേശി സൂര്യയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മാണക്കരാറുകാരന്റെ സഹായിയായിരുന്ന സൂര്യ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ വശത്തുള്ള മുറിയില്‍ നിലത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവ് തൂങ്ങിമരിച്ചുവെന്നാണ് ബന്ധുക്കള്‍ ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാല്‍ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. യുവാവിന്റെ കഴുത്തില്‍ മുറിഞ്ഞ പാടുകളുണ്ടായിരുന്നു. സംഘര്‍ഷം നടന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും വിരടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
What's Your Reaction?






