കട്ടപ്പന എംപ്ലോയ്‌മെന്റ് ഓഫീസ് പടിക്കല്‍ ഡിഎഡബ്ല്യുഎഫ് ധര്‍ണ
കട്ടപ്പന എംപ്ലോയ്‌മെന്റ് ഓഫീസ് പടിക്കല്‍ ഡിഎഡബ്ല്യുഎഫ് ധര്‍ണ

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിഫറെന്റലി ഏബിള്‍സ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന എംപ്ലോയ്‌മെന്റ് ഓഫീസ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചു. ചെറുകിട തോട്ടം തൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന് പകരം ആജീവനാന്ത അലവന്‍സ് മിനിമം 5000 അനുവദിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്വാസ് കിരണം പുനസ്ഥാപിക്കുക, എല്ലാ ഭിന്നശേഷിക്കാര്‍ക്കും ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, കെഎസ്ആര്‍ടിസി പാസിനുള്ള വരുമാന പരിധി ഉയര്‍ത്തുക, എല്ലാ ഭിന്നശേഷി കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ നടപ്പിലാക്കുക, സ്വകാര്യ ബസുകളില്‍ ഭിന്നിശേഷിക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന ദൂരപരിധി ഒഴിവാക്കുക, എല്ലാവിധ പാസിനും യുഡിഐഡി കാര്‍ഡ് ഉപയോഗിക്കുവാന്‍ അനുവദിക്കുക എന്നീ ആവസ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് എസ് കെ ശിവന്‍കുട്ടി, സെക്രട്ടറി ടി എസ് ചാക്കോ ,കട്ടപ്പന ഏരിയ രക്ഷാധികാരി ഫൈസല്‍ ജാഫര്‍, സിപിഐഎം ഏരിയ സെക്രട്ടറി വി ആര്‍ സജി, ഡിഎഡബ്യുഎഫ് സംസ്ഥാന കമ്മറ്റിയംഗം ശ്യാമ സുരേഷ്,കട്ടപ്പന ഏരിയ സെക്രട്ടറി സിബി സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






