വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റില്‍ ലയത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം
വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റില്‍ ലയത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റില്‍ ലയത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം. തങ്കമല ഇഞ്ചിക്കാട് ബഥേല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന്റെ മേല്‍ക്കൂരയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ഇടിഞ്ഞുവീണത്. അപകടസമയം ലയത്തിലുണ്ടായിരുന്ന ബാലമുരുകല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ ലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിന് മുമ്പ് പലതവണ സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു. എത്രയും വേഗം ലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?






