കട്ടപ്പനയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പരിശീലന ക്ലാസ്
കട്ടപ്പനയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പരിശീലന ക്ലാസ്

ഇടുക്കി: കട്ടപ്പനയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി എമര്‍ജന്‍സി വിഭാഗം മേധാവി ശ്രീജിത്ത് ആര്‍.നായര്‍ നേതൃത്വം നല്‍കി. ബേസിക് ലൈഫ് സപ്പോര്‍ട്ട്, അടിയന്തര ഘട്ടങ്ങളില്‍ പാലിക്കേണ്ട രോഗീപരിചരണം, ഹൃദ്രോഗം, അപകടം, സ്‌ട്രോക്ക് തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ആംബുലന്‍സ് ഡ്രൈവര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫും പരിശീലനത്തില്‍ പങ്കെടുത്തു. അസിസന്റ് മാനേജര്‍ അനൂപ് ജോര്‍ജ്ജ് മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






