അപകടഭീഷണിയുയര്‍ത്തി മാങ്കുളം ആനക്കുളം റോഡിലെ കൊടുംവളവുകള്‍
അപകടഭീഷണിയുയര്‍ത്തി മാങ്കുളം ആനക്കുളം റോഡിലെ കൊടുംവളവുകള്‍

ഇടുക്കി: കല്ലാര്‍ മാങ്കുളം ആനക്കുളം റോഡിലെ കൊടുംവളവുകള്‍ വലിയ വാഹനങ്ങള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. ഭാരം കയറ്റി വരുന്ന വലിയ ലോറികളും മറ്റും ഈ വളവുകളില്‍ കുരുങ്ങുന്ന സ്ഥിതിയുണ്ട്. വാഹനങ്ങള്‍ വളവുകളില്‍ കുരുങ്ങുന്നതോടെ ഗതാഗത തടസത്തിനും കാരണമാകുന്നു. വിനോദസഞ്ചാര മേഖലയായി മാറിയതോടെ മാങ്കുളത്തേക്കും ആനക്കുളത്തേക്കും ദിവസേന നിരവധി ടൂറിസ്റ്റ് ബസുകളാണ് എത്തുന്നത്. ഭാരവാഹനങ്ങള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും പുറമെ കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും മാങ്കുളത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കൈനഗിരി,വിരിപാറ, മുനിപാറ, സുകുമാരന്‍കട തുടങ്ങി ആനക്കുളം എത്തുന്നിടം വരെ പത്തിലധികം വളവുകളാണ് ഉള്ളത്. വിനോദ സഞ്ചാര വാഹനങ്ങളുടെ തിരക്കുള്ള ദിവസങ്ങളില്‍ വലിയ വാഹനങ്ങളുടെ യാത്ര പ്രയാസം നിറഞ്ഞതാകും. ഈ സാഹചര്യത്തില്‍ വളവുകളുള്ള മേഖലകളില്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






