ഉപ്പുതറ പഞ്ചായത്തില്‍ സൗജന്യ തൊഴില്‍മേള
ഉപ്പുതറ പഞ്ചായത്തില്‍ സൗജന്യ തൊഴില്‍മേള

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍മേള കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജെയിംസ് തോക്കോമ്പില്‍ അധ്യക്ഷനായി. കാന്‍ഡര്‍ ഓറ ഹോം ഹെല്‍ത്ത്‌കെയര്‍ കമ്പനി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ഹെല്‍ത്ത്‌കെയര്‍ നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയ മേഖലകളിലേക്കുള്ള അഭിമുഖമാണ് നടന്നത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, കമ്പനിയുടെ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






