വിമലഗിരി കത്തീഡ്രല്‍ പള്ളി തിരുനാള്‍: കാല്‍നട തീര്‍ത്ഥാടനം വണ്ടിപ്പെരിയാറില്‍
വിമലഗിരി കത്തീഡ്രല്‍ പള്ളി തിരുനാള്‍: കാല്‍നട തീര്‍ത്ഥാടനം വണ്ടിപ്പെരിയാറില്‍

ഇടുക്കി: കോട്ടയം വിമലഗിരി കത്തീഡ്രല്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിജയപുരം രൂപതയുടെ വിവിധ മേഖലകളില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടനം വണ്ടിപ്പെരിയാറില്‍ എത്തി. 5ന് രാവിലെ പീരുമേട് ഫൊറോനയുടെ നേതൃത്വത്തില്‍ കുമളി, വിശ്വനാഥപുരം, അരണയ്ക്കല്‍ ഇടവകകളില്‍ നിന്നുമെത്തിയ തീര്‍ഥാടകരെ പീരുമേട് മേഖല ഫെറോന വികാരി ഫാ. ജോസ് കുരുവിള കാടന്‍തുരുത്തേല്‍, വണ്ടിപ്പെരിയാര്‍ അസംഷന്‍ പള്ളി വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 6ന് രാവിലെ പീരുമേട് മേഖല, കട്ടപ്പന, കല്ലാര്‍ വാഗമണ്‍ ചീന്തലാര്‍ ചപ്പാത്ത്, ഏലപ്പാറ, പാമ്പനാര്‍ എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ കുട്ടിക്കാനം പള്ളിയില്‍ എത്തുകയും അവിടെനിന്ന് ഒന്നിച്ച് വിമലഗിരിയിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്യും. ശനിയാഴ്ച രാത്രി 7. 30ന് തീര്‍ഥയാത്ര വിമലഗിരി പള്ളിയില്‍ എത്തിച്ചേരും.
What's Your Reaction?






