ഫെഡറല്‍ ബാങ്ക് ഉപഭോക്തൃ സംഗമം ഉപ്പുതറയില്‍
ഫെഡറല്‍ ബാങ്ക് ഉപഭോക്തൃ സംഗമം ഉപ്പുതറയില്‍

ഇടുക്കി: ഫെഡറല്‍ ബാങ്ക് ഉപ്പുതറ ശാഖയുടെ 48-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്തൃ സംഗമം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആദ്യകാല ഇടപാടുകാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് ബുഷി സത്യന്‍ അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് നിഷ കെ ദാസ്, മാനേജര്‍ എ ആര്‍ ആതിര, ഫാ. ലിജോ വികാസ്, സാബു വേങ്ങവേലി, കെ എന്‍ മോഹനന്‍, ലാല്‍ എബ്രഹാം , പി എം വര്‍ക്കി , ആസിഫ് അലി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






