ജില്ലാതല മണ്ണ് ദിനാചരണം വാഴത്തോപ്പില്‍
ജില്ലാതല മണ്ണ് ദിനാചരണം വാഴത്തോപ്പില്‍

ഇടുക്കി: സംസ്ഥാന മണ്ണ് പര്യവേഷണ വകുപ്പും വാഴത്തോപ്പ് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും ചേര്‍ന്ന് ജില്ലാതല മണ്ണ് ദിനാചരണം സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ പ്രാധാന്യവും സുസ്ഥിര പരിപാലനവും സംബന്ധിച്ച് കര്‍ഷകരില്‍ അവബോധം വളര്‍ത്തുന്നതിനായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 5ന് മണ്ണ് ദിനാചരണം സംഘടിപ്പിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീര്‍ പി എം ബ്ലോക്ക് പഞ്ചായത്തംഗം ആലിസ് വര്‍ഗീസ്, പഞ്ചായത്ത് ക്ഷമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ജോയി , വിന്‍സന്റ് വെള്ളാടിയില്‍ സോയില്‍ സര്‍വേ ഓഫീസര്‍ ആഷിദ പി വി , അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ശശിലേഖ രാഘവന്‍, പീരുമേട് മണ്ണ് പര്യവേഷണ ഓഫീസര്‍ സെലീന എം. തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






