നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ദിശാബോര്‍ഡ് സ്ഥാപിച്ച് ബിജെപി
നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ദിശാബോര്‍ഡ് സ്ഥാപിച്ച് ബിജെപി

ഇടുക്കി: ബിജെപി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന വള്ളക്കടവിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ദിശാബോര്‍ഡ് സ്ഥാപിച്ചു. ബിജെപി സംസ്ഥാന കൗണ്‍സിലംഗം ഷാജി കട്ടപ്പന ഉദ്ഘാടനം ചെയ്തു. 9 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ജനകീയ ആരോഗ്യകേന്ദ്രം വള്ളക്കടവില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ്. സൂചനാ ബോര്‍ഡ് സ്ഥാപിക്കണമെന്ന് നഗരസഭ ഭരണസമിതിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന്, ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ബോര്‍ഡ് സ്ഥാപിച്ചു. ബോര്‍ഡ് സ്ഥാപിക്കാന്‍ നഗരസഭ 6000 രൂപ വകയിരുത്തിയെങ്കിലും ഇതുവരെ വിനിയോഗിച്ചിട്ടില്ല. വാഴവരയിലെ അര്‍ബന്‍ പിഎച്ച്‌സിയുടെ ഉപകേന്ദ്രങ്ങളാണ് വള്ളക്കടവ്, നത്തുകല്ല്, പാറക്കടവ് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വെല്‍നെസ് സെന്ററുകള്‍. വാഴവരയില്‍ ആരംഭിച്ച അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നത്തുകല്ലിലെയും പാറക്കടവിലെയും വെല്‍നെസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ ഭരണസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് കിഴക്കേമുറി, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം എന്‍ മോഹന്‍ദാസ്, ഏരിയാ സെക്രട്ടറി എം എ അനീഷ്, ഹിന്ദു ഐക്യവേദി ഭാരവാഹികളായ എ പി രാജേന്ദ്രന്‍, സുധീഷ്, ടോം തോമസ് വണ്ഡകത്തിൽ,, മനോജ് പേഴത്തുംമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






