ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ അമലോത്ഭവ തിരുനാള്‍
ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ അമലോത്ഭവ തിരുനാള്‍

ഇടുക്കി: ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ അമലോല്‍ഭവ കപ്പേളയില്‍ നടന്നുവന്ന കന്യകാമറിയത്തിന്റെ അമലോത്ഭ തിരുനാള്‍ സമാപിച്ചു. താന്നിക്കണ്ടം സെന്റ് മേരീസ് ഇടവക വികാരി ഫാ. തോമസ് പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 1മുതല്‍ 8വരെ നടന്ന തിരുകര്‍മങ്ങള്‍ക്ക് ഫാ. മാത്യു മേക്കല്‍, ഫാ. ജോര്‍ജ് പള്ളിവാതുക്കല്‍, ഫാ. ജോര്‍ജ് കൊച്ചുപുര, ഫാ. സ്‌കറിയ പ്ലാത്തറ, ഫാ. ജോസഫ് കുമ്പളംന്താനം, ഫാ. മാത്യു പുലിയാങ്കല്‍, ഫാ. ജയിംസ് പൊന്നമ്പേല്‍, ഫാ.തോമസ് പുത്തൂര്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍, കൈക്കാരന്മാരായ തങ്കച്ചന്‍ കടുകേപറമ്പില്‍, ജോയിക്കുട്ടി ചിറ്റൂര്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






