കൊന്നത്തടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
കൊന്നത്തടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: കൊന്നത്തടി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. പാറത്തോട് സെന്റ് ജോര്‍ജ് പാരിഷ് ഹളില്‍ നടന്ന സമാപന സമ്മേളനം പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. കായിക മേഖലയുടെ വളര്‍ച്ചക്കായി പഞ്ചായത്ത് 9 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് രമ്യ റെനീഷ് പറഞ്ഞു.
പാറത്തോട് ബീനാമോള്‍ സ്റ്റേഡിയം, സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍, കമ്പിളികണ്ടം വൈസ് മെന്‍സ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം സി കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍, വി എം ബേബി, ഷാജി കാഞ്ഞമല, രാജു വീട്ടിക്കല്‍, എം ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ ടി പി മല്‍ക്ക, സുമംഗല വിജയന്‍, അച്ചാമ്മ തോമസ്, ബേബി കുന്നക്കാട്ട്,പി കെ ഉണ്ണികൃഷ്ണന്‍, ടി കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
What's Your Reaction?






