കട്ടപ്പന അശോക ജങ്ഷനെയും സെന്‍ട്രല്‍ ജങ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാത സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറുന്നു
കട്ടപ്പന അശോക ജങ്ഷനെയും സെന്‍ട്രല്‍ ജങ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാത സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറുന്നു

ഇടുക്കി: കട്ടപ്പന അശോക ജങ്ഷനെയും സെന്‍ട്രല്‍ ജങ്ഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാതയില്‍ സാമൂഹിക വിരുദ്ധര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതായി പരാതി. രാത്രിയുടെ മറവില്‍ ഇവിടെ മദ്യപസംഘങ്ങള്‍ തമ്പടിക്കുന്നതും പതിവാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നടപ്പാത സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ കാല്‍നടയാത്രക്കായി ഉപയോഗിക്കുന്നുണ്ട്. വെളിയട വിസര്‍ജന നിരോധന നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നഗരത്തിലെ പ്രധാന നടപ്പാത ഇത്തരത്തില്‍ വൃത്തിഹീനമായി കിടക്കുന്നത്. ദുര്‍ഗന്ധം നിമിത്തം സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സാമ്പ്രാണി തിരികള്‍ കത്തിച്ചുവച്ചിരിക്കേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരസഭ അടിയന്തരമായി ഇടപെട്ട് നടപ്പാതയുടെ ഇരുവശത്തും ഗേറ്റ് സ്ഥാപിക്കുകയും പാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും രാത്രികാലങ്ങളില്‍ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും വ്യാപരികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






