മൂന്നാറിന്റെ 'പൊളി വൈബി'ല്‍ ക്രിസ്മസ് ആഘോഷിച്ച് സഞ്ചാരികള്‍
മൂന്നാറിന്റെ 'പൊളി വൈബി'ല്‍ ക്രിസ്മസ് ആഘോഷിച്ച് സഞ്ചാരികള്‍

ഇടുക്കി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. പതിനായിരങ്ങളാണ് മൂന്നാറില്‍ ദിവസങ്ങളോളം തങ്ങി അവധിക്കാലം പൊടിപൊടിക്കുന്നത്. കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. ഇതോടെ മൂന്നാറിലെ വ്യാപാര, വ്യവസായ മേഖലകളിലും ഉണര്‍വ് പ്രകടമാണ്. സഞ്ചാരികളുടെ കുത്തൊഴുക്ക് പലസമയങ്ങളിലും മൂന്നാറിനെ വന്‍ ഗതാഗതക്കുരുക്കിലാക്കി.മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. റിസോര്‍ട്ടുകളും ഹോം സ്റ്റേകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു.
മാട്ടുപ്പെട്ടിയില്‍ നൂറുകണക്കിനാളുകള്‍ ബോട്ട് സവാരി നടത്തി. എക്കോ പോയിന്റ്, ഫോട്ടോ പോയിന്റ്, കെഎഫ്‌സിസിയുടെ പൂന്തോട്ടം, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സന്ദര്‍ശകര്‍ നിറഞ്ഞു. മാട്ടുപ്പെട്ടി ഡാമിനു സമീപം പ്രത്യക്ഷപ്പെട്ട കാട്ടാനക്കൂട്ടം കൗതുക കാഴ്ചയായി.
രാജമലയില്‍ ആയിരങ്ങളാണ് വരയാടുകളെ കാണാനെത്തിയത്. കൊടും തണുപ്പ് പ്രതീക്ഷിച്ച് എത്തിയവര്‍ അല്‍പ്പം നിരാശരാക്കി. കുറഞ്ഞ താപനില ആറും ഏഴും ഡിഗ്രി സെല്‍ഷ്യസായിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് മുറികള്‍ ലഭിച്ചത്.
What's Your Reaction?






