ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: ബസ് ഡ്രൈവറെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഓടിയപാറ വരമ്പത്ത് അജിത്ത്(35) ആണ് മരിച്ചത്. വണ്ണപ്പുറത്ത് ബസ് ജീവനക്കാര്‍ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് കാളിയാര്‍ പൊലീസിന്റെ നിഗമനം. ചൊവ്വാഴ്ച അവധിയെടുത്ത അജിത്ത് മുറിയിലുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അച്ഛന്‍: ആനന്ദന്‍. അമ്മ അമ്മിണി.
What's Your Reaction?






