ഇടുക്കി: കട്ടപ്പന വലിയകണ്ടം റെസിഡന്റ്‌സ് അസോസിയേഷന്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് സരള ജനാര്‍ദ്ദനന്‍ ദേശീയപതാക ഉയര്‍ത്തി. റിട്ട. എസ്‌ഐ ജോസഫ് വലിയകുളത്തിലിന്റെ നേതൃത്വത്തില്‍ സല്യൂട്ട് നല്‍കി. നഗരസഭ കൗണ്‍സിലര്‍ രജിതാ രാമേശ്, അസോസിയേഷന്‍ സെക്രട്ടറി പി ജെ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.