മാങ്കുളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാങ്കുളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: മാങ്കുളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കലാപരവും കായികപരവും സാംസ്‌കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരം നല്‍കുക,അവരില്‍ സഹോദര്യവും സഹകരണ ബോധവും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളോത്സവം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അനില്‍ ആന്റണി സ്വാഗതവും മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി മുഖ്യപ്രഭാഷണവും നടത്തി. സമ്മാന ദാനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ ജോസ് നിര്‍വഹിച്ചു. മനോജ് കുര്യന്‍, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
സന്തോഷ് വയലുംകര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു ജോസ് കുന്നേല്‍ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ആന്റോച്ചന്‍ കലെകാട്ടില്‍, എല്‍ഡിഎഫ് കണ്‍വീനവര്‍ ദിലീപ് കെകെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കുട്ടിച്ചന്‍ തോട്ടമറ്റം വ്യാപാരി വ്യവസായി പ്രസിഡന്റ് പി.ടി. മാണി ,ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം സുധീഷ് ഇഎസ്, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി ബിബിന്‍ കുഴിഞാലി എഐവൈഎഫ് അടിമാലി മണ്ഡലം കമ്മറ്റി പ്രധിനിധി അപ്പു ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






