പരാക്രമം തുടര്‍ന്ന് പടയപ്പ: 3 വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തി
പരാക്രമം തുടര്‍ന്ന് പടയപ്പ: 3 വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തി

ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം. വ്യാഴാഴ്ച രാത്രി സീരിയല്‍ ചിത്രീകരണം കഴിഞ്ഞുമടങ്ങിയവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കിടയിലേക്ക് കാട്ടാന പാഞ്ഞെത്തി. 2 കാറുകള്‍ക്കും ഒരുബൈക്കിനും കേടുപാട് വരുത്തി. വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. സൈലന്റ്‌വാലി റോഡില്‍ കുറ്റിയാര്‍വാലിക്കുസമീപമാണ് സംഭവം. സൈലന്റ്‌വാലിയില്‍ ചിത്രീകരണം നടക്കുന്ന സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച 20ലേറെ വാഹനങ്ങള്‍ക്കിടയിലേക്കാണ് ആന പാഞ്ഞെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. സമീപനാളുകളിലായി പടയപ്പ അക്രമാസക്തനാകുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
What's Your Reaction?






