കെ.എസ്.ടിഎ ജില്ലാ സമ്മേളനം: പ്രകടനവും പൊതുസമ്മേളനവും കട്ടപ്പനയില്‍
കെ.എസ്.ടിഎ ജില്ലാ സമ്മേളനം: പ്രകടനവും പൊതുസമ്മേളനവും കട്ടപ്പനയില്‍

ഇടുക്കി: കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബദറുന്നിസ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി നഗരസഭ മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി, ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ എം ഷാജഹാന്‍, ജി കെ ഹരികുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം രമേഷ്, അപര്‍ണ നാരായണന്‍, കെ ആര്‍ ഷാജിമോന്‍, പി എം സന്തോഷ്, പി ആര്‍ ബിന്ദു, എം തങ്കരാജ്, എന്‍ വി ഗിരിജാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






