മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളി: മുല്ലപ്പെരിയാര്‍ സമരസമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളി: മുല്ലപ്പെരിയാര്‍ സമരസമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കേരളസര്‍ക്കാര്‍ തമിഴ്‌നാടിന് അനുവാദം നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരസമിതി ചെയര്‍മാന്‍ ഷാജി പി ജോസഫ്. മന്ത്രി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ കൂടി തീരുമാനമെടുക്കാതെ മുഖ്യമന്ത്രിക്ക് ഇത്തരത്തിലുള്ള തീരുമാനം എടുക്കാന്‍ സാധിക്കില്ല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് മന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും ഷാജി പി ജോസഫ് പറഞ്ഞു.
What's Your Reaction?