ബസ് ജീവനക്കാര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കി പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍
ബസ് ജീവനക്കാര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കി പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍

ഇടുക്കി: കട്ടപ്പന- പുളിയന്‍മല റോഡില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കി പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജ് മാനേജ്മെന്റിന്റെയും സ്റ്റുഡന്‍സ് കൗസിലിന്റെയും നേതൃത്വത്തിലാണ് രാവിലെ 6മുതല്‍ വൈകിട്ട് 6 വരെ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് കേക്ക് വിതരണം ചെയ്തത്. ബസില്‍ കയറുന്ന വിദ്യാര്‍ഥികളെ സ്നേഹവും ത്യാഗപൂര്‍ണവുമായ മനസോടെ ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതരായി എത്തിക്കുന്ന സഹജീവികളുടെ സ്നേഹാദരവിന് നന്ദിസൂചകമായാണ് ക്രിസ്മസ് സമ്മാനം വിതരണം ചെയ്തത്.
കോളേജ് ഡയറക്ടര്‍ റവ.ഫാ. അനൂപ് തുരുത്തിമറ്റം പ്രിന്‍സിപ്പല്‍ ഡോ. എം.വി.ജോര്‍ജ്കുട്ടി, ഐ.ക്യു എ.സി. കോ-ഓര്‍ഡിനേറ്റേര്‍മാരായ ക്രിസ്റ്റി പി. ആന്റണി, ചെയര്‍മാന്‍ റോണി റെജി തോമസ്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജെബിന്‍ സ്‌കറിയ, സ്റ്റുഡന്‍സ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






