പെരുവന്താനത്തിന് സമീപം അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് അപകടം: 5 പേര്‍ക്ക് പരിക്ക്
പെരുവന്താനത്തിന് സമീപം അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് അപകടം: 5 പേര്‍ക്ക് പരിക്ക്

ഇടുക്കി: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപടകത്തില്‍ 5പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡരികിലെ തിട്ടയില്‍ ഇടിച്ച് റോഡില്‍ മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
What's Your Reaction?






