എന്‍ജിഒ അസോസിയേഷന്‍ കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
എന്‍ജിഒ അസോസിയേഷന്‍ കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ അസോസിയേഷന്‍ കട്ടപ്പന ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് പടിക്കല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം ചെയ്തു. ക്ഷാമബത്ത കുടിശിക പൂര്‍ണമായും അനുവദിക്കുക, 11-ാം ശമ്പളപരിഷ്‌കരണ കുടിശിക പൂര്‍ണമായും അനുവദിക്കുക, 12-ാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, വിലക്കയറ്റം തടയുക എന്നീ വിഷയങ്ങളുന്നയിച്ചാണ് സമരം. ജനുവരി 22ന് നടത്താനിരിക്കുന്ന പണിമുടക്കിന് മുന്നോടിയായിട്ടാണ് സമരം. വൈസ് പ്രസിഡന്റ് കെ സി ബിനോയി അധ്യക്ഷനായി. കെഎല്‍ജിഎസ്എ സംസ്ഥാന കമ്മിറ്റിയംഗം ജിന്‍സ് സിറിയക്, യൂണിറ്റ് പ്രസിഡന്റ് നടരാജന്‍ സി എന്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയംഗം രഞ്ജന്‍ സെബാസ്റ്റ്യന്‍, ബ്രാഞ്ച് സെക്രട്ടറി ഉല്ലാസ് കുമാര്‍ എം, ഷാന്റി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിന്‍സി ഷാജി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സണ്ണി തോമസ്, മുഹമ്മദ് സാബിര്‍, ബേബിച്ചന്‍, രാജേഷ്, പി സി ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






