ജെഎഎസ്എസിന്റെ മുല്ലപ്പെരിയാര്‍ ജീവന്‍രക്ഷാ രാജ്ഭവന്‍ മാര്‍ച്ച് 30ന്
ജെഎഎസ്എസിന്റെ മുല്ലപ്പെരിയാര്‍ ജീവന്‍രക്ഷാ രാജ്ഭവന്‍ മാര്‍ച്ച് 30ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ടണല്‍ നിര്‍മിച്ച് കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനും തമിഴ്‌നാട്ടിലെ 6 ജില്ലകളിലെ ജനങ്ങള്‍ക്കും, കൃഷിക്കാര്‍ക്കും, കുടിവെള്ളത്തിനും ആവശ്യമായ ജലം നല്‍കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.എം. സുബൈറും സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ മാത്യു സ്റ്റീഫനും അറിയിച്ചു. ജെഎഎസ്എസിന്റെ നേതൃത്വത്തില്‍ 30ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍എപിഎം ദേശീയ പ്രസിഡന്റ് മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സുരക്ഷ, 2014ലെ സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുക, പുതിയ വനനിയമം ഉപേക്ഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാജ്ഭവന്‍ മാര്‍ച്ചിനുശേഷം പരിഹാരമുണ്ടായില്ലെങ്കില്‍ പാര്‍ലനമെന്റിന് മുമ്പില്‍ സമരം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍, ചെയര്‍മാന്‍ കെ.എം സുബൈര്‍ , സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജിജി മാത്യു, ജില്ലാ സെക്രട്ടറി പിഎസ് വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






