വട്ടവടയില്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങിയാള്‍ പിടിയില്‍
വട്ടവടയില്‍ കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങിയാള്‍ പിടിയില്‍

ഇടുക്കി: കര്‍ഷകരില്‍നിന്ന് പച്ചക്കറി വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങിയാളെ ചെന്നൈയില്‍ നിന്ന് മൂന്നാര്‍ പൊലീസ് അറസ്റ്റുചെയ്തു. മൂന്നാര്‍ ചെണ്ടുവരെ സ്വദേശി യേശുരാജാണ് അറസ്റ്റിലായത്. ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മൂന്നാറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ കമ്പനിയുടെ പേരില്‍ വട്ടവടയിലെ കര്‍ഷകരില്‍ നിന്ന് മൊത്തവിലയില്‍ പച്ചക്കറി വാങ്ങുകയും സ്വന്തം നിലയില്‍ മറിച്ചുവില്‍ക്കുകയുമായിരുന്നു. കര്‍ഷകര്‍ പണം വാങ്ങാനായി കമ്പനിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. അപ്പോഴേക്കും ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. കമ്പനി അധികൃതരും കര്‍ഷകരും നല്‍കിയ പരാതികളെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് കേസെടുത്തു. എസ്.ഐ. ഷാജി ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത്ത. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






