മലയോര ഹൈവേയുടെ ഭാഗമായുള്ള കലുങ്ക് നിര്‍മാണത്തില്‍ കരാറുകാര്‍ താമസം വരുത്തുന്നതായി പരാതി
മലയോര ഹൈവേയുടെ ഭാഗമായുള്ള കലുങ്ക് നിര്‍മാണത്തില്‍ കരാറുകാര്‍ താമസം വരുത്തുന്നതായി പരാതി

ഇടുക്കി: കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായുള്ള കലുങ്ക് നിര്‍മാണത്തില്‍ കരാറുകാര്‍ താമസം വരുത്തുന്നതായി പരാതി. കട്ടപ്പന 20 ഏക്കറില്‍ ഭാഗികമായി നിര്‍മിച്ച കലുങ്ക് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീക്ഷണി സൃഷ്ടിക്കുകയാണ്. ഐറിഷ് ഓട അടക്കം നിര്‍മിച്ചിരുന്നുവെങ്കിലും ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കന്‍ ഓട കുത്തി പൊളിച്ചത് അപകടാവസ്ഥയുടെ ആക്കംകൂട്ടി . ഇവിടെ രൂപപ്പെട്ടിരിക്കുന്ന അപകടാവസ്ഥ പരിഹരിക്കാന്‍ പ്ലാസ്റ്റിക് വള്ളി മാത്രമാണ് വലിച്ചു കെട്ടിയിരിക്കുന്നത്. ഒപ്പം ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനും കാരണമാവുകയാണ്. കലുങ്കിന്റെയും ഓടയുടെയും നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനൊപ്പം സ്വകാര്യ വ്യക്തി കലുങ്കിന്റെ സ്വാഭാവിക രൂപം തടസപ്പെടുത്തി പൈപ്പ് സ്ഥാപിച്ചതിനെതിരെ നടപടിയെടുക്കാനും അധികൃതര്‍ വിമൂഖത കാണിക്കുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം അപകട ഭീക്ഷണി ഉയര്‍ത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ കലുങ്കിന്റെയും ഓടയുടെയും നിര്‍മാണം അടിയന്തരമായി പൂര്‍ത്തീയാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






