വാഴവര വാകപ്പടിയില്‍ നിന്ന് 2 പെരുമ്പാമ്പുകളെ പിടികൂടി
വാഴവര വാകപ്പടിയില്‍ നിന്ന് 2 പെരുമ്പാമ്പുകളെ പിടികൂടി

ഇടുക്കി: വാഴവര വാഗകപ്പടിയിലെ റോഡരികില്‍ നിന്ന് 2 പെരുമ്പാമ്പുകളെ പിടികൂടി. ഞായറാഴ്ച രാവിലെ വാകപ്പടി പെന്തക്കോസ്ത് പള്ളിക്കുസമീപം പ്രാര്‍ഥനക്കെത്തിയവരാണ് പാമ്പുകളെ ആദ്യം കണ്ടത്. വനംവകുപ്പ് ജീവനക്കാരനായ അരുണ്‍ നിര്‍മലാസിറ്റി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി കട്ടപ്പനയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മേഖലയില്‍ നിന്ന് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ 5 പെരുമ്പാമ്പുകളെയാണ് പിടികൂടിയത്.
What's Your Reaction?






