വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിലെ കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം
വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിലെ കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം

ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ റോഡിലെ കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേട് നടക്കുന്നുവെന്നാരാപണം. വീതിയും കനവും കുറച്ചുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തിയതെന്നും റോഡിന്റെ ദുര്‍ഘടമായ പ്രദേങ്ങള്‍ ഒഴിവാക്കിയാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതെന്നുമാണ് ഉയരുന്ന ആരോപണം. രണ്ട് സെക്ഷനുകളിലായി രണ്ട് കരാറുകാരാണ് കോണ്‍ക്രീറ്റിങ് ഏറ്റെടുത്തത്. ഇതില്‍ പള്ളിക്കട ഗേറ്റ് മുതലുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് 3മീറ്റര്‍ 50 സെന്റീമീറ്റര്‍ വീതി എന്നുള്ളത് പല ഭാഗങ്ങളിലും 3 മീറ്റര്‍ 20 സെന്റീമീറ്റര്‍ വീതി മാത്രമാണുള്ളത്. 3 മീറ്റര്‍ 50 സെന്റീമീറ്റര്‍ എന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിനായി എസ്റ്റിമേറ്റ് എടുത്ത അധികൃതര്‍ ഇതിന് മറുപടി പറയണമെന്നും റോഡ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതായും ഷാജി മാമ്പറമ്പില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ആരംഭിച്ച റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കണമെന്നും റോഡ് കോണ്‍ക്രീറ്റിങ്ങിനായി ഉപയോഗിച്ചിരിക്കുന്ന സിമന്റ് കാലപ്പഴക്കത്താല്‍ കട്ട പിടിച്ചവയായിരുന്നുവെന്നും പ്രദേശവാസിയായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. 43 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതില്‍ റോഡിന്റെ 800 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റും 400 മീറ്റര്‍ ഭാഗം ടാറിങിനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
What's Your Reaction?






