കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ ഉടുമ്പന്‍ചോലയില്‍
കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ ഉടുമ്പന്‍ചോലയില്‍

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ഉടുമ്പന്‍ചോല പഞ്ചായത്തിന്റെ അഴിമതി ഭരണത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. വനാവകാശ നിയമ ഭേദഗതി ബില്‍, സി എച് ആര്‍ പ്രതിസന്ധി, പട്ടയ വിഷയങ്ങള്‍, വൈദ്യുതി ബില്‍ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിത്. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ സിപിഐഎം സ്വജന പക്ഷപാതം കണിക്കുകയാണെന്നും വാര്‍ഡ് വിഭജനത്തിലും ക്രമകേട് നടന്നതായി സമരക്കാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ഇടുക്കാര്‍ അധ്യക്ഷനായി. പി ടി ജോര്‍ജ്, എം പി ജോസ്, ബെന്നി തുണ്ടതില്‍, ഷിജു മക്കുഴി, ഷാജി കോലംകുഴിയില്‍, തമ്പി അജമനായകം, ബിജു വട്ടമറ്റം, റിബിന്‍ ജോര്‍ജ്, ബാബു എഴുപതില്‍പാറ, എല്‍സമ്മ മലഞ്ചെരുവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






