കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം തുടങ്ങി
കാഞ്ചിയാര്‍ പഞ്ചായത്ത് കേരളോത്സവം തുടങ്ങി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം തുടങ്ങി. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ ക്രിക്കറ്റ് മത്സരം നടന്നു. ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി പാട്ട്, കഥകളി, ഓട്ടം തുള്ളല്‍, മിമിക്രി, പ്രസംഗം, മാര്‍ഗംകളി തുടങ്ങി 28-ലേറെ കലാ മത്സരങ്ങളും, ഓട്ടമത്സരം, റിലേ, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങി 22-ലേറെ കായിക മത്സരങ്ങളും നടക്കും. ഇത്തവണ പുതുതായി നീന്തല്‍ മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലബ്ബക്കട, കക്കാട്ടുകട, പെരിയോന്‍കവല എന്നിവിടങ്ങളിലെ വേദികളില്‍ നടക്കും. 8ന് വൈകിട്ട് 5ന് ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനയോഗത്തില്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
What's Your Reaction?






